മഹിളാ കോണ്ഗ്രസ് പഠനക്യാന്പ് നടത്തി
1575672
Monday, July 14, 2025 6:18 AM IST
സുൽത്താൻ ബത്തേരി: മഹിളാ കോണ്ഗ്രസ് ജില്ലാ കമ്മിറ്റി അധ്യാപക ഭവനിൽ ദ്വിദിന പഠന ക്യാന്പ് നടത്തി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ് അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി നിർവാഹകസമിതിയംഗം കെ.എൽ. പൗലോസ്, നേതാക്കളായ ഡി.പി. രാജശേഖരൻ, മേഴ്സി സാബു, കെ.ഇ. വിനയൻ, സംഷാദ് മരക്കാർ, നിസി അഹമ്മദ് എന്നിവർ പ്രസംഗിച്ചു.