ലോക ജനസംഖ്യാ ദിനാചരണം: ബോധവത്കരണ സെമിനാർ നടത്തി
1575290
Sunday, July 13, 2025 6:20 AM IST
സുൽത്താൻ ബത്തേരി: ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ലോക ജനസംഖ്യാ ദിനം ആചരിച്ചു. ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും സെന്റ് മേരീസ് കോളജിൽ നഗരസഭാ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ-സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷാമില ജുനൈസ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലിഷ, ജില്ലാ റീപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്ത് ഓഫീസർ ഡോ.ജെറിൻ എസ്. ജെറോഡ്, പ്രിൻസിപ്പൽ ഡോ.എ.ആർ. വിജയകുമാർ, ചെതലയം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഷൈനി, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം കോ ഓർഡിനേറ്റർ പി.ആർ. അശ്വതി,
ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി.എം. ഫസൽ, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സ് മജോ ജോസഫ്, കൗണ്‍സലർ സി.പി. അർഷ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. അബ്ദു, എൻഎസ്എസ് വോളണ്ടിയർ ഇ.എ. അഷ്മി താര എന്നിവർ പ്രസംഗിച്ചു.