ജീനിയസ് ലോഞ്ച് പ്രോഗ്രാമിനു തുടക്കമായി
1575638
Monday, July 14, 2025 5:19 AM IST
സുൽത്താൻ ബത്തേരി: മൂന്നാനക്കുഴി ജീനിയസ് ഇന്റർ നാഷണൽ സ്കൂൾ പട്ടികവർഗ വികസന വകുപ്പിന്റെ സഹകരണത്തോടെ കണിയാന്പറ്റ ഗവ.മോഡൽ റസിഡൻഷൽ സ്കൂളിലെ കുട്ടികൾക്ക് നടപ്പാക്കുന്ന ജീനിയസ് ലോഞ്ച് പ്രോഗ്രാമിനു തുടക്കമായി.
ജീനിയസ് ഇന്റർനാഷണൽ സ്കൂളിൽ സബ് കളക്ടർ മിസാൽ സാഗർ ഭരത് ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാനാൻ ദിനേശ് രംഗൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടർ അർച്ചന മുഖ്യാതിഥിയായി. പ്രിൻസിപ്പൽ കെ.ജി. ശ്രീജേഷും ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ സൂപ്രണ്ട് എം. ധനലക്ഷ്മിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
പട്ടികവർഗ വികസന പ്രോജക്ട് ഓഫീസർ പ്രമോദ്, മോഡൽ റെസിഡൻഷ്യൽ സ്കൂൾ പ്രധാനാധ്യാപിക ജസീല കെ. കൈനാടൻ, ജീനിയസ് സ്കൂൾ സിഇഒ സലീന രംഗൻ എന്നിവർ പ്രസംഗിച്ചു.
വിമർശനാത്മക ചിന്ത, ആശയ വിനിമയം, സഹകരണം, റോബോട്ടിക് ഇന്റലിജൻസ്, ഡ്രോണ്‍ സാങ്കേതികവിദ്യ എന്നിവയിൽ പരിശീലനം പ്രോഗ്രാമിന്റെ ഭാഗമാണ്. മോഡൽ റസിഡൻഷൽ സ്കൂളിലെ 35 കുട്ടികളാണ് പ്രോഗ്രാമിൽ പങ്കെടുക്കുന്നത്. ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ജീനിയസ് സ്കൂളിലാണ് പരിശീലനം.