വന്യമൃഗ ആക്രമണം: ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധം 14ന്
1575099
Saturday, July 12, 2025 5:41 AM IST
വാകേരി: വാകേരി, മൂടക്കൊല്ലി, രണ്ടാം നന്പർ, ഗാന്ധിനഗർ പ്രദേശങ്ങളിൽ വർധിക്കുന്ന വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധിച്ച് 14ന് രാവിലെ 10ന് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിക്കാൻ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കർഷക കണ്വൻഷൻ തീരുമാനിച്ചു.
വന്യജീവി പ്രതിരോധത്തിന് ശാസ്ത്രീയ പദ്ധതികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സണ്ണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മീനങ്ങാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ, വൈസ് പ്രസിഡന്റ് എം.എസ്. പ്രഭാകരൻ, മേഴ്സി സാബു,
കെ.ജെ. സണ്ണി, കെ.പി. മധു, പി.ജെ. സിജോ, കെ.എം. സിബി, സുരേഷ് ബാബു, കെ.എം. ജോസ്, സാബു നിറാക്കുളം, റസാഖ് കക്കടം, വിശ്വാമിത്രൻ എന്നിവർ പ്രസംഗിച്ചു.