ലഹരിവിരുദ്ധ റീൽസ്, പോസ്റ്റർ മത്സരം: വിജയികൾക്ക് സമ്മാനം നൽകി
1575103
Saturday, July 12, 2025 5:41 AM IST
കൽപ്പറ്റ: ലഹരിവിരുദ്ധ ബോധവത്കരണത്തിന് ജില്ലാ പോലീസ് നടത്തിയ റീൽസ്, പോസ്റ്റർ മത്സരങ്ങളിലെ വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തു. ’ലഹരിയും സമൂഹവും’ എന്ന വിഷയത്തിൽ നടത്തിയ ഇൻസ്റ്റഗ്രാം റീൽസ് മത്സരത്തിൽ കുഞ്ഞോം ജിഎച്ച്എസ്എസിലെ ഷഹനാജിനും സംഘത്തിനുമാണ് ഒന്നാം സമ്മാനം.
തൃശൂർ സെന്റ് തോമസ് കോളജിലെ അന്ന തോമസും സംഘവും രണ്ടാം സ്ഥാനം കരസ്ഥമാക്കി. വൈത്തിരിലെ ദേവതീർഥ ആർ. നായർ ആൻഡ് അച്യുത് ആർ. നായർ ടീമിനാണ് മൂന്നാം സ്ഥാനം.
ടീം ബിഗിൻ വേഴ്സ് പുത്തുമല, ടീം പീകോക്ക് മീഡിയ കോഴിക്കോട് എന്നിവ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കു നടത്തിയ പോസ്റ്റർ രചനാമത്സരത്തിൽ എൻ.എ. പാർവണ (ജിഎച്ച്എസ്എസ്, തരിയോട്) ഒന്നാം സ്ഥാനം കരസ്ഥമാക്കി. തരിയോട് നിർമല എച്ച്എസിലെ ആയിഷ് മിസ്ന രണ്ടാം സ്ഥാനവും തിരുനെല്ലി ജിഎഎച്ച്എസിലെ എസ്. ധനുഷ് മൂന്നാം സ്ഥാനവും നേടി.
ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി സമ്മാന വിതരണം നിർവഹിച്ചു. ജില്ലാ അഡീഷണൽ എസ്പി ഇൻ ചാർജ് കെ.ജെ. ജോണ്സണ്, ഡിവൈഎസ്പിമാരായ എം.എം. അബ്ദുൾകരീം, എം.കെ. ഭരതൻ, പി.എൽ. ഷൈജു, കെ.കെ. അബ്ദുൾ ഷെരീഫ്, വി.കെ. വിശ്വംഭരൻ തുടങ്ങിയവർ പങ്കെടുത്തു.