കുറിച്യ സമുദായ സംരക്ഷണ വികസന സമിതി ജില്ലാ ജനറൽ ബോഡി
1299343
Friday, June 2, 2023 12:13 AM IST
എടത്തറ: ജില്ലാ കുറിച്യ സമുദായ സംരക്ഷണ വികസന സമിതിയുടെ ജില്ലാ ജനറൽ ബോഡി യോഗം എടത്തറ ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
എടത്തറ തറവാട്ട് കാരണവർ അണ്ണൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ടി. മണി അധ്യക്ഷത വഹിച്ചു. യോഗത്തിൽ തറവാട്ട് കാരണവൻമാരെ ആദരിച്ചു. ജില്ലാ സെക്രട്ടറി അപ്പച്ചൻ കുറ്റിയോട്ടിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ മുരളി ചുണ്ടറങ്കോട് വരവു ചെലവു കണക്കുകൾ അവതരിപ്പിച്ചു. മീനാക്ഷി രാമൻ, ചന്തു എടത്തന, രാമൻ മക്കോല, കേളി മട്ടിലയം, ബാബു പടിഞ്ഞാറത്തറ, ഇ.ആർ. ബാബു, വിനീഷ് എടത്തന, കുഞ്ഞിരാമൻ ഇല്ലത്തുമൂല, വി.ആർ. ബാലൻ, ബാലൻ പൂളക്കൊല്ലി എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി ടി. മണി, സെക്രട്ടറിയായി അപ്പച്ചൻ കുറ്റിയോട്ടിലിനേയും തെരഞ്ഞെടുത്തു.