നമ്മുടെ വിദ്യാഭ്യാസരംഗം ആശങ്കകൾ ഉണർത്തുന്നു: ബിഷപ് മാർ ജോസ് പൊരുന്നേടം
1265274
Sunday, February 5, 2023 11:55 PM IST
മാനന്തവാടി: ബലൂണിനകത്ത് ഇരിക്കുന്നതുപോലെയാണ് നമ്മുടെ വിദ്യാഭ്യാസരംഗമെന്നും പുറംലോകത്തിന്റെ വളർച്ച പലപ്പോഴും അറിയുന്നില്ലെന്നും മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളുടെ വളർച്ചയ്ക്കൊപ്പം എത്തണമെങ്കിൽ നിർമിത ബുദ്ധി അടക്കമുള്ളവ ഉപയോഗിച്ച് മുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മാനന്തവാടി സെന്റ് ജോസഫ്സ് ടിടിഐയുടെ 67-ാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ അന്നമ്മ മേഴ്സി ആന്റണി, അധ്യാപിക പൗളി ദേവസി എന്നിവരുടെ യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളങ്കുന്നപ്പുഴ അധ്യക്ഷത വഹിച്ചു.
ഡിവിഷൻ കൗണ്‍സിലർമാരായ ഷൈനി ജോർജ്, പി.വി. ജോർജ് എന്നിവർ എൻഡോവ്മെന്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
സ്കൂൾ മാനേജർ ഫാ. സണ്ണി മഠത്തിൽ, എഇഒ എം.എം. ഗണേശൻ, പിടിഎ പ്രസിഡന്റ് ഫിലിപ്പ് ചാണ്ടി കുടക്കച്ചിറ, എൻ.പി. മാർട്ടിൻ, സിസ്റ്റർ ലിൻസി, ജെയ്മോൾ തോമസ്, ഷെമലി ഫിലിപ്പ്, പി.എൽ. ബിന്ദു, മിനി ജോണ്‍, ജോസ് പള്ളത്ത്, ജോസ് ജോസഫ്, എം.എസ്. മഞ്ജുഷ, ഹരിത പ്രബിൻ, ആൻ മരിയ ബിജു, വിരമിക്കുന്നവരായ അന്നമ്മ മേഴ്സി ആന്റണി, പൗളി ദേവസി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.