സമോറിക്ക- ദ ഹിസ്റ്ററി ഫെസ്റ്റ് സംഘടിപ്പിച്ചു
1602154
Thursday, October 23, 2025 5:18 AM IST
കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളജിലെ ചരിത്ര വിഭാഗവും പൊളിറ്റിക്കൽ സയൻസ് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച സമോറിക്ക-ദ ഹിസ്റ്ററി ഫെസ്റ്റ് 2025 ന്റെ ഉദ്ഘാടനം കോഴിക്കോട് സാമൂതിരി രാജ മഹാ മഹിമ പി.കെ കേരളവർമ്മരാജയുടെ സാന്നിധ്യത്തിൽ മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു.
കോർപറേഷൻ 32 -ാം വാർഡ് കൗൺസിലർ കെ. ഈസ അഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രഫ. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ ഡോ. എം.ജി.എസ് നാരായണൻ അനുസ്മരണം നടത്തി. കോഴിക്കോടൻ ഗ്രന്ഥവരിയും സാമൂതിരി ചരിത്രവും എന്ന വിഷയത്തിൽ കോഴിക്കോട് സർവകലാശാല ചരിത്ര വിഭാഗം പ്രഫസർ ഡോ. വി.വി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലെ ചരിത്ര വിഭാഗം മുൻ മേധാവി എംസി.വസിഷ്ഠിന്റെ നേതൃത്വത്തിൽ കേരള ചൈന വാണിജ്യ സംസ്കാരിക ബന്ധങ്ങൾ ഒരു മധ്യകാല അനുഭവം എന്ന വിഷയത്തിൽ ചരിത്രപ്രദർശനവും നടന്നു.