റബറിന് 250 രൂപ തറവില നിശ്ചയിക്കണം: കേരള കോണ്‍ഗ്രസ്-എം
1600866
Sunday, October 19, 2025 5:24 AM IST
കോഴിക്കോട്: കൃഷിച്ചെലവും കൂലിയും വര്‍ധിക്കുകയും ഉത്പാദനം കുറയുകയും ചെയ്ത സാഹചര്യത്തില്‍ ദുരിതത്തിലായ കര്‍ഷകരെ രക്ഷിക്കാന്‍ റബറിന് കിലോഗ്രാമിന് 250 രൂപ തറവില നിശ്ചയിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു.
കെ.എം. പോള്‍സണ്‍, വിനോദ് കിഴക്കയില്‍, ജോസഫ് വെട്ടുകല്ലേല്‍, സുരേന്ദ്രന് പാലേരി, റുഖിയ ബീവി, ബേബി പൂവത്തിങ്കല്‍, ഷാജു ജോര്‍ജ്, നിഷാന്ത് ജോസ്, വില്യം കെ. തോമസ്, ബാസിദ് ചേലക്കോട്, എ. ഭക്തോത്തമന്, സിജോ വടക്കേന്‍തോട്ടം, നൗഷാദ് ചെമ്പ്ര, സാബു എടാട്ട്കുന്നേല്‍, സെബാസ്റ്റ്യന്‍ അന്തിനാട്ട്, ഷിനോജ് പുളിയോളി, അബ്ദുള്‍ റസാക് മായനാട്, രതീഷ് വടക്കേടത്ത്, സിറിയക് മാത്യു, കെ. എം. അനുഷ എന്നിവര്‍ പ്രസംഗിച്ചു.