കോട്ടപ്പറമ്പ് ആശുപത്രിയിലേക്ക് ഉപകരണങ്ങള്‍ നല്കി
1600864
Sunday, October 19, 2025 5:24 AM IST
കോഴിക്കോട്: ഐഡിബിഐ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്നുലക്ഷം രൂപയുടെ ആശുപത്രി ഉപകരണങ്ങള്‍ വിതരണം ചെയ്തു.
ഹോട്ട് എയര്‍ ഓവന് , സെന്‍ട്രിഫ്യൂജ് 24 വെല്‍, ഇലക്ട്രോലൈറ്റ് അനലൈസര്‍, ഇഎസ്ആര്‍ അനലൈസര്‍ എന്നിവ ഐഡിബിഐ ബാങ്ക് സീനിയര്‍ റീജണല്‍ ഹെഡ് എം.സി. സുനില്‍ കുമാറില്‍ നിന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.പി. പ്രമോദ് കുമാര്‍ ഏറ്റുവാങ്ങി. ലേ സെക്രട്ടറി ആര്. ഹേമ, സ്റ്റോര്‍ സൂപ്രണ്ട് ഒ.അനില്‍, പിആര്‍ഒ ഇ. സിതാര തുടങ്ങിയവര്‍ പ്രസംഗിച്ചു.