ബഫര്‍സോണ്‍ പിന്‍വലിച്ചത് സ്വാഗതാര്‍ഹം: കേരളാ കോണ്‍ഗ്രസ്
1536608
Wednesday, March 26, 2025 5:34 AM IST
കോഴിക്കോട്: കേരളത്തിലെ ഡാമുകളുടെ വൃഷ്ടി പ്രദേശത്തുനിന്നും 120 മീറ്റര്‍ വായുദൂരത്തില്‍ കരുതല്‍ മേഖല പ്രഖ്യാപിച്ച ബഫര്‍സോണ്‍ ഉത്തരവ് പിന്‍വലിച്ചത് സ്വാഗതാര്‍ഹമാണെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ജോര്‍ജ്, ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് തോമസ് എന്നിവര്‍ അറിയിച്ചു.
കേരളത്തിലെ പതിനായിരകണക്കിന് മലയോര കര്‍ഷകരെ വഴിയാധാരമാക്കാനുള്ള ജലവിഭവ മന്ത്രിയുടെയും സര്‍ക്കാരിന്റെയും ഗൂഢശ്രമം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കേരളാ കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫ് എംഎല്‍എയും കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് എംഎല്‍എയും ഇടപെട്ടാണ് തടഞ്ഞതെന്നും അവർ പറഞ്ഞു. ബഫര്‍സോണിനെതിരേ നിലപാടെടുത്ത നേതാക്കളെയും കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ അഭിനന്ദിച്ചു.