തിരുവമ്പാടി പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
1536352
Tuesday, March 25, 2025 7:43 AM IST
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിന്റെ 2025 - 26 വാർഷിക ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ആമുഖ പ്രഭാഷണം നടത്തി.
35,43,03169 രൂപ വരവും ചെലവ് 34,34,64,900 രൂപയും ബജറ്റിൽ നീക്കിയിരുപ്പായി 2,02,50,269 രൂപയും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കാർഷിക കുടിയേറ്റ മേഖലയായ തിരുവമ്പാടിയിലെ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന കർഷക സമൂഹം വലിയ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടാണ് മുന്നോട്ടു പോകുന്നത്.
കാട്ടുമൃഗങ്ങളുടെ ആക്രമണവും കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവും രോഗങ്ങളും പ്രതിസന്ധി തീർക്കുകയാണ്. കർഷിക മേഖലയെ പിടിച്ചുനിർത്താൻ ഈ മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന നൂതനവും - സമഗ്രവുമായ പദ്ധതികൾക്കാവശ്യമായ വകയിരുത്തലുകൾ ബജറ്റിൽ നടത്തിയിട്ടുണ്ട്. പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷരായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, റംല ചോലക്കൽ, കെ.എം. മുഹമ്മദലി, സെക്രട്ടറി കെ.എസ് ഷാജു, ഘടക സ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.