ഡ്രെയിനേജ് നിർമിക്കുന്നത് പരിശോധിക്കണമെന്ന്
1536346
Tuesday, March 25, 2025 7:43 AM IST
കോഴിക്കോട്: വെസ്റ്റ്ഹിൽ - ചുങ്കം പ്രദേശത്തെ നഗരസഭയുടെ 71-ാം വാർഡിൽ ഡ്രെയിനേജ് നിർമിക്കണമെന്ന നഗരസഭാ കൗൺസിലറുടെ ആവശ്യം പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി.
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഏപ്രിൽ 29 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഡ്രെയിനേജ് ഇല്ലാത്തതിനാൽ കണ്ണൂർ റോഡിന്റെ തൊട്ടരികിലുള്ള വീടുകളിലെല്ലാം മഴ പെയ്താൽ വെള്ളം കയറുമെന്ന് പരാതിയിൽ പറയുന്നു. ഓവുചാൽ നിർമാണം പൊതുമരാമത്ത് വകുപ്പിന്റെ അധികാരപരിധിയിലുള്ളതാണ്.കൗൺസിലർ സി.എസ്. സത്യഭാമ സമർപ്പിച്ച പരാതിയിലാണ് നടപടി.