യു. രാജീവൻ പാർട്ടി പ്രവർത്തകർക്ക് മാതൃക: വി.ഡി. സതീശൻ
1535644
Sunday, March 23, 2025 5:29 AM IST
കൊയിലാണ്ടി: സാധാരാണ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് നേതൃനിരയിലേക്ക് ഉയർന്ന് വന്ന യു. രാജീവൻ പാർട്ടി പ്രവർത്തകർക്ക് മാതൃകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കൊയിലാണ്ടിയിൽ ഡിസിസി മുൻ പ്രസിഡന്റ് യു. രാജീവന്റെ മൂന്നാം ചരമവാർഷികാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം രംഗത്തിറങ്ങുന്ന നേതാക്കളെയും പ്രവർത്തകരെയും ജനം അവഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു. രാജീവൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ വീൽചെയർ പ്രതിപക്ഷ നേതാവ് കൈമാറി.
ഡി.സിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ അധ്യക്ഷനായി. ഷാഫി പറമ്പിൽ എംപി, കെപിസിസി ജന. സെക്രട്ടറി പി.എം. നിയാസ്, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ടി.ടി. ഇസ്മായിൽ, നേതാക്കളായ കെ.എം. അഭിജിത്ത്, വി.എം. ചന്ദ്രൻ, കെ.എം. ഉമ്മർ, മഠത്തിൽ നാണു, പി. രത്നവല്ലി എന്നിവർ പ്രസംഗിച്ചു.