പയ്യോളിയില്‍ യുവാവിന് കുത്തേറ്റു: പിന്നില്‍ ലഹരി സംഘമെന്ന് പോലീസ്
1535402
Saturday, March 22, 2025 5:57 AM IST
പയ്യോളി : പയ്യോളി അങ്ങാടി സ്വദേശിക്ക് കുത്തേറ്റു. സംഭവത്തിനു പിന്നില്‍ ലഹരി മാഫിയയെന്നു പോലീസ്.
കൊയിലാണ്ടിയില്‍ വച്ചാണ് പയ്യോളി അങ്ങാടി സ്വദേശി അല്‍ത്താഫിന് കുത്തേറ്റത്. കുത്തേറ്റ കഴിഞ്ഞ ശേഷം ഇയാള്‍ ഇരുചക്ര വാഹനം എടുക്കാനായി ബസില്‍ മൂരാട് എത്തുകയായിരുന്നു.
പുറകുവശത്ത് നിന്ന് രക്തം ഒലിച്ചിറങ്ങുന്ന നിലയിലായിരുന്നു ഇയാള്‍ എത്തിയത്. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് യുവാവിനെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
കൊയിലാണ്ടി സ്റ്റേഡിയം കേന്ദ്രീകരിച്ചുള്ള ലഹരി സംഘങ്ങളാണ് യുവാവിനെ കുത്തിയത് എന്നാണ് വിവരം.