കത്തിക്കുത്തിൽ പരിക്കേറ്റു
1535369
Saturday, March 22, 2025 4:54 AM IST
കൂരാച്ചുണ്ട്: പൂവത്തുംചോല ഒടിക്കുഴി ലക്ഷംവീട് ഉന്നതിയിലെ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്ക്.
നന്തലത്ത് മീത്തൽ രാജനാണ് കുത്തേറ്റത്. സംഭവത്തിൽ രാരപ്പൻകണ്ടി രാഘവൻ (75) നെ വധശ്രമ കേസിൽ കൂരാച്ചുണ്ട് പോലീസ് ഇൻസ്പെക്ടർ കെ.പി. സുനിൽകുമാർ അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പരിക്കേറ്റയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.