എംഡിഎംഎ വിഴുങ്ങി മരിച്ച യുവാവിന്റെ സുഹൃത്ത് ലഹരിക്കേസില്‍ അറസ്റ്റില്‍
1535366
Saturday, March 22, 2025 4:54 AM IST
കോഴിക്കോട്: താമരശേരിയിലെ പ്രധാന രാസലഹരി വിൽപനക്കാരന് പിടിയില്‍.താമരശേരി അമ്പായത്തോട് പുല്ലുമല വീട്ടിൽ മിർഷാദ് എന്ന മസ്താനെയാണ് പിടികൂടിയത്. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് മിർഷാദ്.
കോവൂർ ഇരിങ്ങാടൻപള്ളിക്കു സമീപം നടത്തിയ പരിശോധനയിലാണ് മിർഷാദ് പിടിയിലായത്. പ്രതിയിൽനിന്നു 58 ഗ്രാം മെത്താംഫെറ്റമിൻ പിടിച്ചെടുത്തു.
ലഹരിക്ക് അടിമപ്പെട്ട് ഉമ്മയെ കൊന്ന ആഷിഖ്, ഭാര്യയെ കൊന്ന യാസിർ എന്നിവരുമായും പ്രതിക്കു ബന്ധമുണ്ടെന്നാണ് പ്രാഥമിക വിവരം. താമരശേരി, കോഴിക്കോട് ഭാഗങ്ങളിൽ രാസലഹരിയുടെ മൊത്തക്കച്ചവടക്കാരനാണ് മിർഷാദ്.