റോഡുകൾ നന്നാക്കാത്തതിൽ ജനപ്രതിനിധികളുടെ പ്രതിഷേധം
1515043
Monday, February 17, 2025 5:00 AM IST
നാദാപുരം: ജലജീവൻ മിഷൻ പദ്ധതി പ്രകാരം കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച തൂണേരി ഗ്രാമപഞ്ചായത്തിലെ റോഡുകൾ പൂർവസ്ഥിതിയിലാക്കാത്തതിനെതിരേ ജനപ്രതിനിധികൾ വടകര വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലെത്തി പ്രതിഷേധിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സുധ സത്യന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. റഷീദ്, കെ.കെ. രജില, മറ്റ് മെമ്പർമാരായ പി. ഷാഹിന, കെ. മധു മോഹനൻ, എൻ.സി. ഫൗസിയ സലീം എന്നിവരാണ് പ്രതിഷേധവുമായി എത്തിയത്.
ജലവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഈ മാസം 20 ന് റോഡ് റിപ്പയറിംഗ് പ്രവർത്തി പുനരാരംഭിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പ് നൽകി.