മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിക്കണം: സി.ആർ. പ്രഫുൽ കൃഷ്ണൻ
1515039
Monday, February 17, 2025 4:55 AM IST
കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ക്ഷേത്രമാണ് ധനസഹായം നൽകേണ്ടതെന്ന മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രസ്താവന നിരുത്തരവാദിത്തപരമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അടിയന്തിര സഹായമായി രണ്ട് ലക്ഷം രൂപയും പ്രഖ്യാപിക്കണമെന്നും പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.