അനധികൃത മദ്യവിൽപന ഒരാൾ അറസ്റ്റിൽ
1515038
Monday, February 17, 2025 4:55 AM IST
നാദാപുരം: എടച്ചേരി കച്ചേരി സ്കൂൾ പരിസരത്ത് മദ്യ വിൽപന നടത്തിയ ആൾ എക്സൈസ് പിടിയിലായി. കച്ചേരി സ്വദേശി അരിയം പൊയിൽ വീട്ടിൽ രാജേഷ് (45) നെയാണ് വടകര എക്സൈസ് അസി. ഇൻസ്പെക്ടർ പി.പി. രാമചന്ദ്രനും സംഘവും പിടികൂടിയത്. പ്രതിയിൽ നിന്ന് ഏഴര ലിറ്റർ മദ്യം അധികൃതർ പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രി കച്ചേരി സ്ക്കൂൾ പരിസരത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
മേഖലയിൽ അനധികൃത മദ്യ വിൽപന പതിവായതോടെ വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് എക്സൈസ് നടപടി. സിവിൽ എക്സൈസ് ഓഫീസർ കെ.എൻ. ജിജു, ഇ.എം. മുസ്ബിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ടി.പി. തുഷാര, ഡ്രൈവർ പ്രജീഷ് എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.