സാധാരണക്കാരെ പരിഗണിക്കാതെയുള്ള വികസനം നിലനിൽക്കില്ല: മേധാ പട്കർ
1512378
Sunday, February 9, 2025 4:33 AM IST
കോഴിക്കോട്: സാധാരണക്കാരെയും സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരെയും പരിഗണിക്കാതെയുള്ള വികസനങ്ങൾ യഥാർഥത്തിൽ വികസനമല്ലെന്നും അത് നിലനിൽക്കില്ലെന്നും ആക്ടിവിസ്റ്റ് മേധാ പട്കർ അഭിപ്രായപ്പെട്ടു.ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ 'യുവാക്കളും സുസ്ഥിര വികസന ലക്ഷ്യങ്ങളും ' എന്ന വിഷയത്തിൽ സംസാരിക്കുയായിരുന്നു മേധാ പട്കർ.
മണിപ്പൂർ അടക്കം പല സ്ഥങ്ങളിലും നടക്കുന്ന ലഹളകളും കൈയേറ്റങ്ങളും താഴെക്കിടയിലുള്ളവരെ ഇല്ലായ്മ ചെയ്തു കൊണ്ടുള്ള വികസനം ലക്ഷ്യമിട്ടുകൊണ്ടാണെന്നും ഇതിനെതിരേ വിദ്യാർഥികളും യുവാക്കളും ജാഗരൂഗരായിരിക്കണമെന്നും മേധാ പട്കർ ആവശ്യപ്പെട്ടു.
ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, കോളജ് പ്രിൻസിപ്പൽ ഡോ. ബോബി ജോസ്, വൈസ് പ്രിൻസിപ്പൽ ഡോ. സുനിൽ ജോസ്, സോഷ്യൽ വർക്ക് വിഭാഗം തലവൻ ഡോ.അനീഷ് കുര്യൻ, ഡോ. റെയ്ച്ചൽ ജോൺ, ആശാ ഉണ്ണി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.