സ്ലെവ്സ് ഓഫ് ദി എമ്പയറിന് പുരസ്കാരം
1508290
Saturday, January 25, 2025 4:56 AM IST
കോഴിക്കോട്: സ്ലെവ്സ് ഓഫ് ദി എമ്പയറിന് രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെറ്ററി സിനിമക്കുള്ള സ്പെഷല്‍ ജൂറി അവാര്‍ഡ്. പാലക്കാട് ചിറ്റൂര്‍ കൈരളി ശ്രീ തിയേറ്ററില്‍ നടന്ന രാജ്യാന്തര ചലച്ചിത്രോത്സ വത്തില്‍ കോളനി കാലം മുതല്‍ ദശാബ്ദങ്ങളായി അലക്ക് തൊഴില്‍ ചെയ്യുന്ന തൊഴിലാളികളെ കുറിച്ചുള്ള ഡോക്യുമെന്ററിക്കാണ് പുരസ്കാരം.
ഒരു മണിക്കൂറാണ് സ്ലെവ്സ് ഓഫ് ദി എമ്പയറിന്റെ ദൈര്‍ഘ്യം. ചിത്രം സംവിധാനം ചെയ്തത് തേവര സേക്രട്ട് ഹാര്‍ട് കോളജ് അധ്യാപകന് ഡോ.രാജേഷ് ജെയിംസ് ആണ്. ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനും നോവലിസ്റ്റുമായ ബിനോയ് വരകില്‍ ആണ് ഈ ചിത്രത്തിന്റെ നിര്‍മാതാവ്.