വേനപ്പാറ ഹോളിഫാമിലി സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
1507984
Friday, January 24, 2025 5:06 AM IST
വേനപ്പാറ: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ 2024-25 അധ്യയന വര്‍ഷത്തെ വാര്‍ഷികാഘോഷവും സര്‍വീസില്‍നിന്നു വിരമിക്കുന്ന ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സി.ലീന വര്‍ഗീസിന്റെ യാത്രയയപ്പ് സമ്മേളനവും നടത്തി.
സ്കൂള്‍ മാനേജര്‍ ഫാ.സ്കറിയ മങ്കരയില്‍ അധ്യക്ഷത വഹിച്ചു. ഓമശേരി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗംഗാധരന് ഉദ്ഘാടനം ചെയ്തു. കോര്‍പറേറ്റ് മാനേജര്‍ ഫാ.ജോസഫ് പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
സമൂഹത്തിന്റെ കാവല്‍ക്കാരായി മാറാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കണമെന്ന് അദേഹം പറഞ്ഞു. ഹൈസ്കൂള്‍ പ്രധാനാധ്യാപിക റീജ വി. ജോണ്‍, പിടിഎ പ്രസിഡന്റ് ജോസ് ഐസക്, മുന്‍ പ്രിന്‍സിപല്‍ ബോബി ജോര്‍ജ്, വേനപ്പാറ എല്‍എഫ് യുപി സ്കുള് പ്രധാനാധ്യാപകന് ജയിംസ് ജോഷി,
സീനിയര്‍ അധ്യാപകന് കെ.പ്രമോദ്, വാര്‍ഡ് അംഗം രജിത രമേശ്, അധ്യാപക പ്രതിനിധി ജോണി കുര്യന്, സ്കൂള്‍ ചെയര്‍പേഴ്സണ്‍ ഫെലിഷ സോണി, വൈസ് ചെയര്‍പേഴ്സണ്‍ അദില്‍ അബ്ദുറഹ്മാന്, പൂര്‍വ വിദ്യാര്‍ഥി സുമിഷ എം.മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി സിനി മാത്യു എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.