പുഷ്പഗിരി തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി
1507711
Thursday, January 23, 2025 5:16 AM IST
കൂടരഞ്ഞി: പുഷ്പഗിരി പള്ളിയില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചു ത്രേസ്യായുടെയും അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാളിന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ കൊടിയേറ്റി.
വിശുദ്ധ കൊച്ചുത്രേസ്യയുടെ ഗ്രോട്ടോ വെഞ്ചിരിപ്പ് കര്‍മം ബിഷപ് നിര്‍വഹിച്ചു. വികാരി ഫാ.ജോണ്സണ് പാഴുകുന്നേല്‍, അസി. വികാരി ഫാ. ലിബിന് കളപ്പുരക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
കൈക്കാരന്മാരായ ബ്രോണി നമ്പ്യാര്‍പറമ്പില്‍, റെംജി അധികാരത്തില്‍, ജോസ് കാനത്തില്‍, ചാള്‍സ് പെണ്ടാനത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.