റിപ്പബ്ലിക് ദിനാഘോഷം: ജില്ലയില്‍ മന്ത്രി മുഹമ്മദ് റിയാസ് പതാകയുയര്‍ത്തും
1497335
Wednesday, January 22, 2025 5:55 AM IST
കോഴിക്കോട്: രാജ്യത്തിന്റെ 76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കായുള്ള ജില്ലയിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. 26ന് രാവിലെ ക്യാപ്റ്റന്‍ വിക്രം മൈതാനത്താണ് ജില്ലാതല റിപ്പബ്ലിക് ദിന പരിപാടികള്‍ നടക്കുക. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. രാവിലെ ഒമ്പതിന് മന്ത്രി ദേശീയ പതാക ഉര്‍ത്തും. പരേഡിന് അഭിവാദ്യം സ്വീകരിച്ച് റിപ്പബ്ലിക് ദിന സന്ദേശം നല്‍കും.
ചടങ്ങില്‍ ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍, ജില്ല പോലീസ് മേധാവി, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. പോലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന, എന്‍സിസി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൗട്ട്, ഗൈഡ്സ്, റെഡ് ക്രോസ്, സ്കൂള്‍ ബാന്‍ഡ് ഉൾപ്പെടെയുള്ള 25 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരക്കും.