മലബാര്‍ മെഡിക്കല്‍ ടൂറിസം കോണ്‍ക്ലേവ് സംഘടിപ്പിച്ചു
1497329
Wednesday, January 22, 2025 5:52 AM IST
കോഴിക്കോട്: ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, കേരള മെഡിക്കല്‍ ടൂറിസം ഫെസിലിറ്റേറ്റേഴ്സ് ഫോറം (കെഎംടിഎഫ്എഫ്) എന്നിവയുമായി സഹകരിച്ച് മലബാര്‍ മെഡിക്കല്‍ ടൂറിസം കോണ്‍ക്ലേവ് സംഘടിപ്പിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു.
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ലിമിറ്റഡിന്റെ ഗ്രൂപ്പ് സിഇഒ ഹരീഷ് മണിയന്, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് നിത്യാനന്ദ് കാമത്ത്, കെഎംടിഎഫ്എഫ് പ്രസിഡന്റ് ഡോ. അബൂബക്കര്‍, സെക്രട്ടറി നൗഫല്‍ ചാക്കേരി,കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സിഇഒ ഡോ.അനന്ത് മോഹന്‍, മൈ കെയര്‍ സിഇഒ സെനു എന്നിവര്‍ പ്രസംഗിച്ചു.