പന്തംകൊളുത്തി പ്രതിഷേധപ്രകടനം നടത്തി
1497327
Wednesday, January 22, 2025 5:52 AM IST
കൂടരഞ്ഞി: മഞ്ഞക്കടവ്, കൂരിയോട് പ്രദേശങ്ങളിൽ വന്യജീവിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടും നടപടിയെടുക്കാത്ത വനംവകുപ്പിനെതിരേ ആർജെഡിയുടെ നേതൃത്വത്തിൽ പെരുമ്പൂളയിൽ പന്തംകൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. വന്യജീവിയുടെ ഭീകര ശബ്ദം കേട്ട് ജനങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. വെളുപ്പിന് റബർ ടാപ്പിംഗും ഇതര കൃഷി പണികളും നിർവഹിക്കാനാകാതെ പ്രയാസപ്പെടുകയാണ്.
ഈ സാഹചര്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ മുഴുവൻ സമയ പട്രോളിംഗ് ഏർപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങ് നാഷണൽ കൗൺസിൽ മെമ്പർ പി.എം. തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ,
പി. അബ്ദുൾ റഹ്മാൻ പള്ളിക്കലാത്ത്, ജോർജ് മങ്കരയിൽ, ജോർജ് പ്ലാക്കാട്ട്, ജോർജ് പാലമുറി, ബിജു മുണ്ടക്കൽ, ജോളി പൊന്നം വരിക്കയിൽ, ജിനേഷ് തെക്കനാട്ട്, മാത്യു ചേർത്തലയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.രജുല ബാബു, രജീഷ് കരിയാത്തുംകുഴി, ശിവൻ പനക്കച്ചാൽ, ബാബു കരിയാത്തുംകുഴി, സുരേഷ് ബാബു പനക്കച്ചാൽ തുടങ്ങിയവർ നേതൃത്വം നൽകി.