വിദ്യാഭ്യാസത്തിലൂടെയുള്ള സാമുദായിക ഉന്നമനം അനിവാര്യം: റവ.ഡോ. ജെറോം ചിങ്ങംതറ
1460905
Monday, October 14, 2024 4:35 AM IST
കോഴിക്കോട്: കോഴിക്കോട് രൂപത വിദ്യാഭ്യാസ സംഗമം വെള്ളിമാടുകുന്ന് ദേവാലയത്തിൽ ഫെറോന വികാരി റവ. ഡോ. ജെറോം ചിങ്ങംതറ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെയുള്ള സാമുദായി ഉന്നമനം അനിവാര്യമാണെന്ന് അദേഹം ഉദ്ബോധിപ്പിച്ചു.
വികാരി ഫാ. ഡെന്നീ മോസസ് അധ്യക്ഷത വഹിച്ചു. ഇടവക ആനിമേറ്റർ സിസ്റ്റർ ലിനറ്റ് പ്രസംഗിച്ചു.
രൂപത ചാൻസലർ ഫാ. സജിവ് വർഗീസ്, പാക്സ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാ. സൈമണ്‍ പീറ്റർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിവിധ ഇടവകയിൽ നിന്നുള്ള പ്രതിനിധിയിൽ പങ്കെടുത്ത് വിദ്യാഭ്യാസ പ്രവർത്തനം ഉൗർജിതമാക്കാൻ തീരുമാനിച്ചു.