കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്
1460904
Monday, October 14, 2024 4:35 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് -കൂട്ടാലിട റോഡിലെ കോളനിമുക്കിൽ കാറും സ്വകാര്യബസും കുട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്നും കൂരാച്ചുണ്ടിലേക്ക് വരികയായിരുന്ന മെറിന്റ ബസും എതിരേ വന്ന ആൾട്ടോ കാറുമായാണ് കൂട്ടിയിടിച്ചത്.
കാറിൽ സഞ്ചരിച്ച രണ്ട് പേർക്കും സാരമായി പരിക്കേറ്റു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് ഹൈസ്കൂളിലെ അധ്യാപകനും കൂരാച്ചുണ്ട് ഓഞ്ഞിൽ സ്വദേശിയുമായ ചിലമ്പിക്കുന്നേൽ ജോബി (46), ജോബിയുടെ മാതാവ് മേരി (68) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയിൽ കാർ തകർന്നിട്ടുണ്ട്.