വിലങ്ങാട് ദുരന്തം: കേന്ദ്രമന്ത്രി ജോർജ് കുര്യനു നിവേദനം നൽകി
1460903
Monday, October 14, 2024 4:35 AM IST
കോഴിക്കോട്: ഇഎസ്എ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അറിയിച്ചുകൊണ്ടും വിലങ്ങാട് ദുരന്തബാധിതർക്ക് കേന്ദ്ര സഹായം ഉടൻ നൽകണമെന്നു അഭ്യർത്ഥിച്ചും പശ്ചിമഘട്ട ജനസംരക്ഷണ സമിതി ജനറൽ കണ്‍വീനറും കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റുമായ ഡോ. ചാക്കോ കാളം പറന്പിൽ, താമരശേരി രൂപത ചാൻസലറും ജന സംരക്ഷണ സമിതി കോ ഓർഡിനേറ്ററുമായ ഫാ. സെബാസ്റ്റ്യൻ കാവളക്കാട്ട്, വിലങ്ങാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ രൂപതാ കമ്മിറ്റി കോഡിനേറ്റർ ഫാ. സായി പാറൻക്കുളങ്ങര എന്നിവർ കേന്ദ്രമന്ത്രി ജോർജ് കുര്യനെ സന്ദർശിച്ച് നിവേദനം നൽകി.
ഈ വിഷയങ്ങളിൽ തികച്ചും അനുഭാവ പൂർവമായ സമീപനം കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് സജീവനും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.