മുക്കം ഉപജില്ല കായിക മേള പുല്ലൂരാംപാറ സ്കൂൾ ജേതാക്കൾ
1460414
Friday, October 11, 2024 4:44 AM IST
തിരുവമ്പാടി: മുക്കം ഉപജില്ല കായിക മേളയിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ 503 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാരായി. 75 പോയിന്റോടെ ചേന്നമംഗലൂർ ഹയർ സെക്കൻഡറി സ്കൂളും പിടിഎംഎച്ച്എസ് കൊടിയത്തൂർ സ്കൂളും രണ്ടാം സ്ഥാനം പങ്കിട്ടു.
സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരിയിടത്തിൽ അധ്യക്ഷനായിരുന്നു.