ലോക മാനസികാരോഗ്യ ദിനാചരണം; ജനപ്രതിനിധികളുടെ സംഗമം നടത്തി
1460409
Friday, October 11, 2024 4:40 AM IST
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത അഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി "വേണം, സമ്മർദമില്ലാത്ത തൊഴിലിടം' എന്ന പ്രമേയത്തിൽ വിപുലമായ പരിപാടികൾ നടത്തി.
പഞ്ചായത്ത് ഹാളിൽ നടത്തിയ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും സംഗമം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി ഏബ്രഹാം, വാർഡ് അംഗം രാമചന്ദ്രൻ കരിമ്പിൽ, പഞ്ചായത്ത് സെക്രട്ടറി കെ.എസ്. ഷാജു, മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ,
ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, എ.എസ്. ബൈജു തോമസ്, അസിസ്റ്റന്റ് എൻജിനീയർ ഹൃദ്യ ലക്ഷ്മൺ, കൗൺസിലർ ഷംസിയ എന്നിവർ പ്രസംഗിച്ചു.