ഗാന്ധി ചിത്രമുള്ള സ്റ്റാമ്പുകളില്ല: യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
1460407
Friday, October 11, 2024 4:40 AM IST
കൂരാച്ചുണ്ട്: മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള തപാൽ സ്റ്റാമ്പുകൾ പോസ്റ്റ് ഓഫീസുകളിൽ ലഭ്യമാകാത്തതിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
ഗാന്ധി ഫോട്ടോകൾ ടെലികോം-വാർത്ത വിനിമയ മന്ത്രാലയത്തിനും തപാൽ വകുപ്പുമായി ബന്ധപ്പെട്ട് അധികൃതർക്കും അയച്ച് കൊടുത്തായിരുന്നു പ്രതിഷേധം. രാജ്യത്തെ മുഴുവൻ ലോക്സഭ മെമ്പർമാർക്കും വിഷയം ചൂണ്ടിക്കാട്ടി ഇ- മെയിൽ സന്ദേശം അയക്കുമെന്ന് മണ്ഡലം കമ്മിറ്റി അറിയിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു തണ്ടോറ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം ജെറിൻ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം സണ്ണി പുതിയകുന്നേൽ, ജോസ്ബിൻ കുര്യാക്കോസ്, അജ്മൽ ചാലിടം, ജ്യോതിഷ് രാരപ്പൻകണ്ടി, ആൻമരിയ താന്നിക്കൽ, അക്ഷത മരുതോട്ട് കുനിയിൽ, ദീപു ഏബ്രഹാം കിഴക്കേനകത്ത്, വിപിൻ കാരക്കട എന്നിവർ പ്രസംഗിച്ചു.