തപാൽ ദിനത്തിൽ കൂട്ടുകാർക്ക് കത്തയച്ചു
1460305
Thursday, October 10, 2024 9:01 AM IST
കോടഞ്ചേരി: നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥികൾ തപാൽ ദിനത്തോടനുബന്ധിച്ച് പ്രിയപ്പെട്ട കൂട്ടുകാർക്ക് കത്ത് അയച്ചു.
കൂട്ടുകാരുടെ വിശേഷങ്ങൾ, കഥകളും മറ്റും കത്തിൽ ഉൾപ്പെടുത്തിയാണ് അയച്ചിരിക്കുന്നത്. അധ്യാപകൻ ലാബി ജോർജ് ജോണിന്റെ നേതൃത്വത്തിൽ കുട്ടികൾ നെല്ലിപ്പൊയിൽ മീമൂട്ടി തപാൽ ഓഫീസ് സന്ദർശിച്ചു. സ്കൂൾ പ്രധാനധ്യാപിക വി.എസ്. നിർമല കുട്ടികളെ അനുമോദിച്ചു.