7.36 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
1459936
Wednesday, October 9, 2024 7:13 AM IST
കോഴിക്കോട്: 7.36 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് അധികൃതർ അറസ്റ്റ് ചെയ്തു. ഗഞ്ചാം ജില്ലയിലെ ഗാമുണ്ടി വില്ലേജ് സ്വദേശിയായ സന്തോഷ് ഗൗഡ (36) യാണ് പിടിയിലായത്.
കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. പ്രജിതിന്റെ നേതൃത്വത്തിലുള്ള സംഘം സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വി.പി.ശിവദാസൻ, എൻ.എസ്.സന്ദീപ്, പി.വിപിൻ, ടി.കെ.രാഗേഷ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.