ആഹ്ളാദ പ്രകടനത്തിനിടെ ബസ് തട്ടി ബിജെപി പ്രവർത്തകനു പരിക്ക്
1459935
Wednesday, October 9, 2024 7:13 AM IST
കോഴിക്കോട്: ഹരിയാന തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് ബിജെപി കോഴിക്കോട് ബീച്ചിൽ പ്രകടനം നടത്തുന്നതിനിടെ ബസ് തട്ടി പ്രവർത്തകന് പരിക്ക്. ബിജെപി പുതിയങ്ങാടി ഏരിയാ സെക്രട്ടറി ടി.പി. പ്രഭാഷിനാണ് പരിക്കേറ്റത്.
ഇന്നലെ വൈകീട്ട് വെള്ളയിൽ പോലീസ് സ്റ്റേഷനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. പ്രഭാഷിനെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഹ്ളാദ പ്രകടനത്തിന് ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ, സംസ്ഥാന സമിതിയംഗം പി.രമണിഭായി, മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്, കെ.ഷൈബു, എൻ.പി. പ്രകാശൻ, എം. ജഗന്നാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.