ഓൺലൈൻ തട്ടിപ്പ്; വീട്ടമ്മക്ക് പതിനേഴര ലക്ഷം നഷ്ടമായി
1459467
Monday, October 7, 2024 5:29 AM IST
നാദാപുരം: ഓൺലൈൻ തട്ടിപ്പിൽ പേരോട് സ്വദേശിനിക്ക് പതിനേഴര ലക്ഷത്തോളം രൂപ നഷ്ടമായി. വിവിധ ഫോൺ നമ്പറുകൾ ഉൾപ്പെട്ട വാട്സ് ആപ്പ് ഗ്രൂപ്പ് വഴി ഷെയർ മാർക്കറ്റിലും ഐപിഒകളിലും നിക്ഷേപം നടത്തി ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വീട്ടമ്മയുടെ
രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ 12 തവണകളിലായി നടത്തിയ ബാങ്ക് ഇടപാടിലൂടെ 17,55,780 രൂപയാണ് നഷ്ടമായത്.
ജൂൺ മാസം മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. തുടർന്ന് കോഴിക്കോട് സിറ്റി സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. ഇടപാട് നടത്തിയ ബാങ്ക് നാദാപുരം സ്റ്റേഷൻ പരിധിയിലായതോടെ കേസ് നാദാപുരത്തേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.