കാട്ടുപന്നി ശല്യം; കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങി കർഷകർ
1458130
Tuesday, October 1, 2024 8:20 AM IST
തിരുവമ്പാടി: പുല്ലൂരാംപാറയിൽ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ ഇറങ്ങി കാട്ടുപന്നി വ്യാപകമായി കപ്പ കൃഷി നശിപ്പിച്ചു. പുല്ലൂരാംപാറ നെല്ലിമൂട്ടിൽ രഞ്ജിത്തിന്റെ കപ്പ കൃഷിയാണ് കഴിഞ്ഞ രാത്രിയിൽ കാട്ടുപന്നി മുഴുവനായും നശിപ്പിച്ചത്.
വന്യമൃഗങ്ങളുടെ ശല്യം കാരണം കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയാണുള്ളതെന്ന് കർഷകർ പറഞ്ഞു. കർഷകർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്നും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കർഷക കോൺഗ്രസ് നേതാക്കളായ ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട്, ഗോപിനാഥൻ മുത്തേടത്ത്, സജോ പടിഞാറാകൂറ്റ്, ജുബിൻ മണ്ണുകുശുമ്പിൽ, സോണി മണ്ഡപത്തിൽ, സജി കൊച്ചു പ്ലാക്കൽ എന്നിവർ ആവശ്യപ്പെട്ടു.