അൻവറിനെതിരേ നടപടി എടുത്തത് ബിജെപിയുടെ പ്രീതി പിടിച്ചു പറ്റാൻ: സി.പി.എ. അസീസ്
1458127
Tuesday, October 1, 2024 8:20 AM IST
പേരാമ്പ്ര: സിപിഎം- ബിജെപി രഹസ്യബാന്ധവം തുറന്നു പറഞ്ഞ പി.വി. അൻവർ എംഎൽഎ ക്കെതിരേ സിപിഎം നടപടി എടുത്തത് ബിജെപിയുടെ പ്രീതി പിടിച്ചു പറ്റാനാണെന്ന് മുസ്ലിം ലീഗ് ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറി സി.പി.എ. അസീസ്. വർഗീയതക്കെതിരേ പോരാടിയ ഭരണ കർത്താവായിരുന്നു സി.എച്ച്. മുഹമ്മദ് കോയയെന്നും അദ്ദേഹം പറഞ്ഞു.
അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഇ.കെ. അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആർ.കെ. മുനീർ മുഖ്യ പ്രഭാഷണം നടത്തി. കൊയിലാണ്ടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫാസിൽ നടേരി അനുസ്മരണ പ്രഭാഷണം നടത്തി.