ചുരത്തിൽ ലോറി ഡ്രൈവറെ മർദിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ
1457775
Monday, September 30, 2024 5:12 AM IST
താമരശേരി: ചുരം വ്യൂ പോയിന്റിന് സമീപം ശനിയാഴ്ച അർധരാത്രി ലോറിഡ്രൈവറെ മർദിച്ച സംഭവത്തിൽ ഡ്രൈവറുടെ മൊഴി പ്രകാരം എട്ടുപേർക്കെതിരേ താമരശേരി പോലീസ് കേസെടുത്തു, മൂന്നുപേർ അറസ്റ്റിലായി.
കട്ടിപ്പാറ ആര്യംകുളം ഉബൈദ് (23), കട്ടിപ്പാറ മലയിൽ മുഹമ്മദ് ഷാദിൽ (23) മീനങ്ങാടി കൃഷ്ണഗിരി തെനക്കാട്ടകത്ത് സഞ്ജീത് അഫ്താബ് (22) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർക്കായി പോലീസ് അന്വേഷണം തുടരുകയാണ്. ലോറി തെറ്റായ ദിശയിൽ കാറിന് മുന്നിലേക്ക് കയറിവന്നുവെന്നാരോപിച്ച് ലോറി ഡ്രൈവർ ബാലുശേരി ചേളന്നൂർ കണ്ണങ്കര പൂവ്വത്തുപറമ്പിൽ സോനുവിനാണ് മർദനമേറ്റത്.