ബാലുശേരി: എകരൂലില് ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. കരുമല കുനിയില്‍ എന്‍. വി. ബിജുവാണ് (46) മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് അപകടം.
കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന ബസ് എതിരേ വന്ന ബൈക്കിലിടിക്കുകയായിരുന്നു. ബിജു താമരശേരിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഭാര്യ: ഷിജി. മക്കള്‍: ദൃശ്യ, ദിയ.