എം.​ആ​ർ. നാ​രാ​യ​ണ​കു​റു​പ്പ് അ​നു​സ്മ​ര​ണം; ന​ടി പ​ത്മ​പ്രി​യ പ​ങ്കെ​ടു​ക്കും
Saturday, September 28, 2024 5:02 AM IST
കോ​ഴി​ക്കോ​ട്: മൂ​ന്നാ​മ​ത് എം.​ആ​ർ. നാ​രാ​യ​ണ​കു​റു​പ്പ് സ്മാ​ര​ക പ്ര​ഭാ​ഷ​ണം പ്ര​ശ​സ്ത സി​നി​മാ താ​ര​വും വി​മ​ൻ ഇ​ൻ സി​നി​മ ക​ള​ക്റ്റീ​വി​ന്‍റെ സ്ഥാ​പ​ക​രി​ൽ ഒ​രാ​ളു​മാ​യ പ​ത്മ​പ്രി​യ മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജി​ൽ നി​ർ​വ​ഹി​ക്കും.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് 1.30 ന് ​കോ​ള​ജി​ലെ എ​ജു​സാ​റ്റ് ഹാ​ളി​ലാ​ണ് പ​രി​പാ​ടി. മ​ല​യാ​ളം സി​നി​മാ​രം​ഗ​ത്ത് നി​ല​നി​ൽ​ക്കു​ന്ന ലിം​ഗ വി​വേ​ച​ന​ത്തെ​യും ലൈം​ഗി​ക ചൂ​ഷ​ണ​ത്തെ​യും സം​ബ​ന്ധി​ച്ച് ക​ണ്ടെ​ത്ത​ലു​ക​ൾ ന​ട​ത്തി​യ ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ "അ​തേ ക​ഥ​ക​ൾ, സ​മ​ത​യു​ടെ​യും നീ​തി​യു​ടെ​യും പു​തു​നോ​ട്ട​പ്പാ​ടി​ൽ' എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് പ​ത്മ​പ്രി​യ സം​സാ​രി​ക്കു​ക. തു​ട​ർ​ന്ന് ചോ​ദ്യോ​ത്ത​ര​വേ​ള ഉ​ണ്ടാ​യി​രി​ക്കും.


മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജും എം.​ആ​ർ. നാ​രാ​യ​ണ​ക്കു​റു​പ്പി​ന്‍റെ കു​ടും​ബ​ങ്ങ​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കാം.

സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും മ​ട​പ്പ​ള്ളി കോ​ള​ജ് സ്ഥാ​പി​ക്കു​ന്ന​തി​ൽ നേ​തൃ​പ​ര​മാ​യ പ​ങ്ക് വ​ഹി​ക്കു​ക​യും ചെ​യ്ത ഒ​ഞ്ചി​യം പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ എം.​ആ​ർ. നാ​രാ​യ​ണ​കു​റു​പ്പി​ന്‍റെ സ്മ​ര​ണാ​ർ​ഥം ന​ട​ക്കു​ന്ന വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ പ്ര​ഭാ​ഷ​ണ​മാ​ണി​ത്.