കൂ​രാ​ച്ചു​ണ്ടി​ൽ ജി​ല്ലാ ത​ല ക്വി​സ് മ​ത്സ​രം ന​ട​ത്തു​ന്നു
Friday, September 27, 2024 5:23 AM IST
കൂ​രാ​ച്ചു​ണ്ട്: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ​യും റി​പ്പ​ബ്ലി​ക്കി​ന്‍റെ​യും 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​രാ​ച്ചു​ണ്ട് കു​ടും​ബ​മൈ​ത്രി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഹൈ​സ്കൂ​ൾ വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി ജി​ല്ലാ ത​ല ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

28ന് ​രാ​വി​ലെ പ​ത്തി​ന് കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്. ഓ​രോ സ്കൂ​ളി​ൽ നി​ന്നും ര​ണ്ടു പേ​ര​ട​ങ്ങു​ന്ന ഒ​രു ടീ​മി​ന് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.


ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 5000, 3000, 2000 രൂ​പ ക്യാ​ഷ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​താ​ണ്. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് 9809175757 ന​മ്പ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.