ക​ക്ക​യ​ത്തേ​ക്കു​ള്ള പാ​ത​യോ​ര​ത്ത് വ​ള​ർ​ന്ന കാ​ട് വെ​ട്ടി നീ​ക്ക​ണ​മെ​ന്നാ​വ​ശ്യം
Saturday, September 28, 2024 5:19 AM IST
കൂ​രാ​ച്ചു​ണ്ട്: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള റോ​ഡി​ന്‍റെ ക​രി​യാ​ത്തും​പാ​റ നി​ന്നും ക​ക്ക​യ​ത്തേ​ക്കു​ള്ള പാ​ത​യോ​ര​ത്ത് വ​ള​ർ​ന്ന കാ​ട് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി മാ​റി​യ​താ​യി ആ​ക്ഷേ​പം. മു​പ്പ​താം​മൈ​ൽ മേ​ഖ​ല​യി​ലെ ക​ക്ക​യം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​ണ് പാ​ത​യോ​ര​ത്ത് കാ​ടു​വ​ള​ർ​ന്ന് യാ​ത്ര​ക്കാ​രു​ടെ കാ​ഴ്ച മ​റ​ക്കു​ന്ന രീ​തി​യി​ലു​ള്ള​ത്.

വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഒ​ട്ട​ന​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണ് ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ നി​ര​വ​ധി സ്വ​കാ​ര്യ ബ​സു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന തി​ര​ക്കേ​റി​യ റോ​ഡാ​ണി​ത്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കാ​ട് വ​ള​ർ​ന്ന നി​ല​യി​ലാ​ണ്.


യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ച്ച് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന കാ​ട് അ​ധി​കൃ​ത​ർ വെ​ട്ടി നീ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.