ക​വി പി.​കെ. ഗോ​പി​ക്ക് പു​ര​സ്‌​കാ​രം
Friday, September 27, 2024 5:00 AM IST
കോ​ഴി​ക്കോ​ട്: ഇ​ത്ത​വ​ണ​ത്തെ അ​ലി​ഫ് മീം ​ക​വി​താ പു​ര​സ്‌​കാ​രം ക​വി പി.​കെ.​ഗോ​പി​ക്ക്. ദ​യ എ​ന്ന ക​വി​ത​യ്ക്കാ​ണ് 25,000 രൂ​പ​യും പ്ര​ശ​സ്തി ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം. അ​ലി​ഫ് ഗ്ലോ​ബ​ല്‍ സ്‌​കൂ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​ണ് അ​വാ​ര്‍​ഡ്.

ക​വി​ക​ളാ​യ സ​ച്ചി​ദാ​ന​ന്ദ​ന്‍, വീ​രാ​ന്‍​കു​ട്ടി,ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ന്‍, എ​ഴു​ത്തു​കാ​ര​ന്‍ കെ.​പി.​രാ​മ​നു​ണ്ണി എ​ന്നി​വ​ര​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് അ​വാ​ര്‍​ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

28​ന് രാ​വി​ലെ പ​ത്തി​ന് മ​ര്‍​ക്ക​സ് നോ​ള​ജ് സി​റ്റി​യി​ല്‍ ന​ട​ക്കു​ന്ന മീം ​ക​വി​യ​ര​ങ്ങി​ല്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.​ക​വ​യ​ര​ങ്ങി​ല്‍ നൂ​റു ക​വി​ത​ക​ള്‍ അ​വ​ത​രി​പ്പി​ക്കും.


ഇ​വ​യി​ല്‍ നി​ന്ന് മി​ക​ച്ച ക​വി​ത​ക്ക് 5000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന ജൂ​നി​യ​ര്‍ അ​വാ​ര്‍​ഡ് ന​ല്‍​കും. മു​ഹ് യു​ദ്ദീ​ന്‍ ബു​ഖാ​രി, കെ.​ബി. ബ​ഷീ​ര്‍, അ​ബ്ദു​സ​ലാം എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.