ന​വ​രാ​ത്രി ആ​ഘോ​ഷം ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും
Saturday, September 28, 2024 5:26 AM IST
കോ​ഴി​ക്കോ​ട്: കേ​സ​രി​ഭ​വ​നി​ൽ ന​ട​ക്കു​ന്ന ന​വ​രാ​ത്രി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഒ​ക്ടോ​ബ​ർ മൂ​ന്നി​നു രാ​വി​ലെ 1 1 നു ​നി​ർ​വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ‌​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ ഒ​ന്നി​നു വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്കു സ​ര​സ്വ​തീ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കു​ന്ന സാ​ര​സ്വ​താ​ർ​ച്ച​ന, അ​ല​ങ്കാ​ര​പൂ​ജ, ആ​മ​തി എ​ന്നി​വ​യോ​ടെ പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​കും.

ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള, കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ, കാ​ല​ടി ശ്രീ​ശ​ങ്ക​ര സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​കെ. ഗീ​ത​കു​മാ​രി, കൊ​ള​ത്തൂ​ർ അ​ദ്വൈ​താ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി ചി​ദാ​ന​ന്ദ​പു​രി, ച​ല​ച്ചി​ത്ര​താ​രം വി​ധു​ബാ​ല തു​ട​ങ്ങി​യ പ്ര​മു​ഖ​രു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. ഒ​ക്ടോ​ബ​ർ നാ​ലി​ന് വൈ​കു​ന്നേ​രം 5.30ന് ​ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​ദ​സ് ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ശ്രീ​കു​മാ​ര​ൻ​ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്യും.


ച​ല​ച്ചി​ത്ര​താ​രം ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​പ​രി​പാ​ടി, പി​ന്ന​ണി​ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്‌​മി​യു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള്ള സം​ഗീ​ത​സ​ദ​സ്, പ്ര​ണ​വം ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി​യു​ടെ സം​ഗീ​ത​ക്ക​ച്ചേ​രി തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി അ​ര​ങ്ങേ​റും.

ന​വ​രാ​ത്രി സ​ർ​ഗ​പ്ര​തി​ഭാ പു​ര​സ്‌​കാ​രം പി​ന്ന​ണി ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​ക്ക് ന​ൽ​കും. കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി, യു.​കെ.​കു​മാ​ര​ൻ, കാ​വാ​ലം ശ​ശി​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.