പെ​രു​വ​ണ്ണാ​മൂ​ഴി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര പ​രി​സ​രം ശു​ചീ​ക​രി​ച്ചു
Friday, September 27, 2024 5:16 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: സ്വ​ച്ഛ്താ ഹി ​സേ​വ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തും പേ​രാ​മ്പ്ര ഡി​ഗ്നി​റ്റി കോ​ള​ജും ജി​ല്ല ശു​ചി​ത്വ​മി​ഷ​നും ചേ​ർ​ന്ന് പെ​രു​വ​ണ്ണാ​മൂ​ഴി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര പ​രി​സ​രം ശു​ചീ​ക​രി​ച്ചു.

ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​എം. ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ശു​ചി​ത്വ​മി​ഷ​ൻ ബ്ലോ​ക്ക് കോ​ഡി​നേ​റ്റ​ർ വി.​പി. ഷൈ​നി, ഹ​രി​ത കേ​ര​ളം മി​ഷ​ൻ ബ്ലോ​ക്ക് കോ​ഡി​നേ​റ്റ​ർ വി.​ബി. ലി​ബി​ന, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ടി.​എ​ൻ. മു​ഹ​മ്മ​ദ് ‌മു​ഹീ​സ്, മി​ദ്‌​ലാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.