ബാലുശേരി: വാടകമുറിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. കാക്കൂരില്‍ പിസി പാലം റോഡിലെ ചീക്കിലോട് കുളങ്ങര അരവിന്ദാക്ഷ(55)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്.
റോഡിലേക്ക് ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നാലുദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് നിഗമനം. കാക്കൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി