പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
1454337
Thursday, September 19, 2024 4:31 AM IST
താമരശേരി: സംസ്ഥാന സർക്കാരിന്റെ വയനാട് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിനെതിരെ പുതുപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈങ്ങാപ്പുഴയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
കള്ളക്കണക്കിലൂടെ ദുരിതാശ്വാസ ഫണ്ട് കവർന്നെടുക്കാം എന്ന സിപിഎമ്മിന്റെ വ്യാമോഹം നടക്കില്ല. ദുരിതമനുഭവിക്കുന്ന വയനാട് ജനതക്ക് ലഭിച്ച ദുരിതാശ്വാസ ഫണ്ട് കള്ളക്കണക്കിലൂടെ കവർന്നെടുക്കാൻ ശ്രമിക്കുന്ന പിണറായി വിജയൻ രാജിവയ്ക്കണം. ഉരുൾപൊട്ടൽ മൂലം കഷ്ടതയിലായ വയനാട് വിലങ്ങാട് പ്രദേശവാസികളുടെ ദുഖപൂർണ്ണമായ ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്രസർക്കാരിന്റെ തെറ്റായ നയം തിരുത്തണമെന്നും പ്രതിഷേധ യോഗം ആവശ്യപ്പെട്ടു.
കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് അന്നമ്മ മാത്യൂ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് ജോസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അയിഷകുട്ടി സുൽത്താൻ കർഷക കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് ദേവസ്യ ചൊള്ളാമഠം,
കർഷക കോൺഗ്രസ് ജില്ല ട്രഷറർ കമറുദ്ദീൻ അടിവാരം, സേവാദൾ ജില്ല സെക്രട്ടറി സലീം മറ്റത്തിൽ, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മേലേടത്ത് അബ്ദു റഹിമാൻ. തുടങ്ങിയവർ പ്രസംഗിച്ചു.