മാലിന്യ വണ്ടി നാട്ടുകാർ പിടികൂടി
1453473
Sunday, September 15, 2024 4:48 AM IST
കോഴിക്കോട്: അര്‍ധ രാത്രി റോഡിൽ തള്ളാൻ കൊണ്ട് വന്ന മാലിന്യ ചാക്കുകൾ നിറച്ച വാഹനം നാട്ടുകാർ പിടികൂടി. പുലർച്ചെ നൈനാംവളപ്പ് കോതി മിനി സ്റ്റേഡിയത്തിന് സമീപത്ത് നിന്നാണ് ഗുഡ്സ് ഓട്ടോ നാട്ടുകാർ പിടികൂടിയത്.
കോതി അപ്രോച്ച് റോഡിനു ഇരുവശവുമുള്ള കുറ്റിക്കാടുകളിൽ സ്കൂട്ടറിലും മറ്റു വാഹനങ്ങളിലും മാലിന്യം കൊണ്ട് വന്ന് തള്ളുന്നതിനെതിരേ പ്രദേശ വാസികൾ നിരീക്ഷണം നടത്തവെയാണ് വാഹനം പിടികൂടിയത്.
ചെമ്മങ്ങാട് പോലീസിനേയും കോർപറേഷൻ അധികരികാളെയും നാട്ടുകാർ വിവരം അറിയിച്ചെങ്കിലും ഇപ്പോഴും മാലിന്യം കയറ്റിയ വാഹനം റോഡിൽ കിടക്കുകയാണ്.